തൃശൂർ: ഹിന്ദു ഐക്യവേദിയുടെ 23-ാം സംസ്ഥാന സമ്മേളനം നാളെയും മറ്റന്നാളുമായി ചാലക്കുടിയിൽ നടക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
നാളെ രാവിലെ 10നു പോട്ട വ്യാസ വിദ്യാനികേതൻ വിദ്യാലയത്തിൽ സംസ്ഥാന സമിതിയും 24 നു ചാലക്കുടി സോമനാഥനഗറിൽ ((രാജീവ് ഗാന്ധി ടൗണ്‍ഹാൾ) പ്രതിനിധി സമ്മേളനവും നടക്കും.
പദ്മശ്രീ എം.കെ. കുഞ്ഞോൽ, കെ.എൻ. രവീന്ദ്രനാഥ്, കെ.പി. ശശികല, ആർ.വി. ബാബു, വത്സൻ തില്ലങ്കേരി എന്നിവർ നേതൃത്വം നൽകും.